വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു
പാലക്കാട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാലക്കാട് കള്ളിക്കാട് കെ എസ് എം മൻസിലിൻ അയൂബ് (60) ആണ് മരിച്ചത്. മരുമകന്റെ ബിസിനസിനായി വീട് ഉൾപ്പെടെ ഈട് വെച്ച് സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് നോട്ടീസ് നൽകി. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. തുടർന്ന് ഇന്ന് രാവിലെ തൂങ്ങി മരിക്കുകയായിരുന്നു.