ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന് വട്ടവടയിലെ കര്‍ഷകര്‍
ഇടുക്കി: ഇനി ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നും കുടിശിക ബാങ്കിലുടെ നൽകുമെന്നുമാണ് ഇവരുടെ ആരോപണം.അതേസമയം കുടിശിക നല്‍കാനുണ്ടെന്നും ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും ഹോർട്ടികോർപ്പ് പ്രതികരിച്ചു. ഹോർട്ടികോർപ്പിന് പച്ചക്കറി വിൽക്കുന്നവർക്ക് ഉടന്‍ പണമെന്നായിരുന്നു കൃഷിമന്ത്രി പറഞ്ഞിരുന്നത്. വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്കിയാല് പണം കിട്ടുമെന്നും ഓണക്കാലത്ത് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, മാസം ആറു കഴിഞ്ഞിട്ടും കൊടുത്ത പച്ചക്കറിയുടെ വില പോലും ഹോർട്ടികോർപ്പ് നൽകിയിട്ടില്ല. ചോദിച്ചു മടുത്തതോടെ വട്ടവടയിലെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി എടുക്കാനെത്തിയ വണ്ടി തടഞ്ഞു. ഇനി വട്ടവടയിലേക്ക് വരേണ്ടെന്ന് മുന്നറിപ്പ് നല്‍കിയാണ് തിരിച്ചുവിട്ടത്.