പാൽഖറിലെ റെയിൽവേ ട്രാക്കിൽ മലയാളിയുടെ മൃദദേഹം
മുംബൈ: തിരൂരിൽ നിന്നും ഇന്നലെ കുടുംബങ്ങളോടൊപ്പം ഗാന്ധിധാമിലേക്കു യാത്ര തിരിച്ച മലയാളിയായ മനോഹര വാര്യരെ(78)യാണ് പാൽഖറിൽ നിന്നും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയെർഡ് അദ്ധ്യാപകൻ ആയിരുന്നു. ബാത്ത്റൂമിൽ പോയപ്പോൾ തെന്നി വീണതാകാമെന്നാണ് കരുതുന്നത്. രാവിലെ മുതൽ തന്നെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും അന്വേഷണം നടത്തിയിരുന്നു. ഇന്ന് പുലർച്ചെയോട് കൂടി ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിയിട്ടുണ്ടാകാം എന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്.