ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകൾ പൂട്ടി
ന്യൂഡൽഹി: ഇന്ത്യയിലെ 2 ട്വിറ്റർ ഓഫീസുകൾ പൂട്ടി. ഡൽഹിയിലെയും മുംബൈയിലേയും ട്വിറ്റർ ഓഫീസുകളാണ് പൂട്ടിയത്. ചെലവ് ചുരുക്കലിൻറെ ഭാഗമായിരുന്നു നടപടി. നിലവിൽ ബെംഗളൂരുവിലെ ഓഫീസ് തുടരും. അതേസമയം പൂട്ടിയ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ട്വിറ്റർ നിർദ്ദേശിച്ചു. ഇലോൺ മസ്ക് കഴിഞ്ഞ വർഷം നവംബറിൽ ട്വിറ്റർ സിഇഒയായി ചുമതലയേറ്റ ശേഷം 90% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയിൽ മാത്രം 200 റോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.