കെഎസ്ആർടിസി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികനായ കക്കാട് സ്വദേശി ഹനീഫ മരിച്ചു. പേരാമ്പ്ര പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയും പിന്നാലെ വന്ന ബസ് ഹനീഫയുടെ ദേഹത്ത് കയറുകയുമായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പേവുകയായിരുന്ന കെഎസ്ആർടിസിയാണ് അപകടത്തിൽപ്പെട്ടത്.