അനന്തരാവകാശി ആരായിരിക്കും?! ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാരൂഖ്
ബോളിവുഡ് നടീനടന്മാരുടെ അടുത്ത തലമുറ വെള്ളിത്തിരയിൽ സ്ഥാനം പിടിക്കുന്നതും വാഴുന്നതും വീഴുന്നതും പതിവാണ്. അതുകൊണ്ടു തന്നെ മക്കളിൽ ആരാണു സിനിമയിലേക്ക് എത്തുക? ഈ ചോദ്യം എപ്പോഴുമുണ്ടാകും. ഷാരൂഖിനോടും അത്തരമൊരു ചോദ്യവുമായി ആരാധകൻ രംഗത്തെത്തി. സിനിമയിൽ അനന്തരാവകാശി ആരായിരിക്കുമെന്നായിരുന്നു ചോദ്യം. അതിനു ഞാൻ റിട്ടയർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലല്ലോ എന്നായിരുന്നു കിങ് ഖാന്റെ രസകരമായ മറുപടി.
സാമൂഹിക മാധ്യമത്തിലെ ആസ്ക് എസ്.ആർ.കെ സെഷന്റ ഭാഗമായിട്ടാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.മറ്റുള്ളവരുടെ സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതായിരുന്നുവെന്ന ചോദ്യത്തിനു അമിതാഭ് ബച്ചന്റെയൊരു സിനിമയെക്കുറിച്ചാണു ഷാരൂഖ് പറയുന്നത്. അമർ അക്ബർ ആന്റണി സിനിമയിലെ അമിതാഭ് ബച്ചൻ സീനിനെക്കുറിച്ചായിരുന്നു ഷാരൂഖിന്റെ പരാമർശം.