പിരിച്ചുവിടലിൽ കുടുങ്ങി എച്ച് 1 ബി വിസയിലുള്ള സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ
പിരിച്ചുവിടലുകൾ കാരണം എത്രയോ പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഈ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പലരും സാമ്പത്തിക പ്രതിസന്ധിയിലായി. ഇപ്പോൾതാത്കാലിക എച്ച് 1 ബി വിസയിലുള്ള ഇന്ത്യക്കാർ യുഎസിൽ സമ്പാദിക്കാനുള്ള പുതിയ ജോലി അന്വേഷിക്കുകയാണ്. ലിങ്ക്ഡ്ഇൻ പോലുള്ള പ്രൊഫഷണൽ സോഷ്യൽ മീഡിയ പോർട്ടലുകളിൽ തൊഴിലവസരങ്ങൾ തേടുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പിരിച്ചുവിടലുകൾ വർഷങ്ങളായി പ്രത്യേക കമ്പനികളെ സേവിക്കുന്ന പരിചയസമ്പന്നരായ എക്സിക്യൂട്ടീവുകളെ പോലും ബാധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന അലീഷ അച്ര്യ അത്തരത്തിലുള്ള ഒരു ജീവനക്കാരിയാണ്.
മൈക്രോസോഫ്റ്റിന്റെ സിയാറ്റിൽ ഓഫീസിൽ ജോലി ചെയ്യുന്ന മുൻ ടെക്നിക്കൽ പ്രോഗ്രാം മാനേജറായിരുന്നു അലീഷ. എച്ച് 1 ബി വിസയിൽ യുഎസിൽ താമസിക്കുകയാണ് ഇവരിപ്പോൾ. മൈക്രോസോഫ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, ഒരു പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അലീഷ. ഇതുപോലെ ഐ.ടി മേഖലയിൽ ജോലി നഷ്ടമായ ഒരുപാട് പ്രവാസികൾ വിദേശരാജ്യങ്ങളിൽ അലഞ്ഞു തിരിയുന്നുണ്ട്. രാജ്യത്തേക്ക് തിരിച്ചു വന്നാലുള്ള ബുദ്ധിമുട്ട് വേറെയും. ചുരുക്കി പറഞ്ഞാൽ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അർത്ഥം.