മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും
രാധിക ആപ്തെ കരിയറിലെ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഏപ്രിൽ 14-ന് റിലീസ് ചെയ്യും. സീ5 ലൂടെയാണു ചിത്രം പ്രദർശനത്തിനെത്തുക. അണ്ടർകവർ ഏജന്റായ വീട്ടമ്മയുടെ വേഷത്തിലാണു രാധിക ആപ്തെ ചിത്രത്തിലെത്തുന്നത്.
അനുശ്രീ മേത്ത രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സുമിത് വ്യാസ, രാജേഷ് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ കേട്ടപ്പോൾത്തന്നെ ചിത്രവുമായി സഹകരിക്കാൻ ഉറപ്പിക്കുകയായിരുന്നെന്നു രാധിക ആപ്തെ.
സ്ത്രീ സ്വന്തം കരുത്ത് തിരിച്ചറിയുന്ന കഥ കൂടിയാണ് മിസിസ് അണ്ടർകവർ പറയുന്നത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെ വളരെ രസകരമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്, രാധിക ആപ്തെ പറയുന്നത്. ജാദുഗർ ഫിലിംസ്, നൈറ്റ് സ്കൈ എന്നിവയുടെ സഹകരണത്തോടെ ബിഫോർ യു മോഷൻ പിക്ചേഴ്സാണു ചിത്രം നിർമിച്ചിരിക്കുന്നത്.