മൊബൈൽ ഫോണിന് 50 തികഞ്ഞു
മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞ മൊബൈൽ ഫോൺ കണ്ടു പിടിച്ചിട്ട് ഇന്ന് 50 വർഷം തികയുകയാണ്. 1973 ലാണ് സാങ്കേതിക വിദ്യകളുടെ ചരിത്രത്തിൽ കോളിളക്കവുമായി മൊബൈൽ ഫോൺ കടന്നു വന്നത്. പിന്നീട് ഇങ്ങോട്ടു വളർച്ച് അന്നത്തെ ശാസ്ത്രജ്ഞൻമാരുടെ പോലും ചിന്തകളെ കടത്തി വെട്ടുന്ന തരത്തിലായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ 90 കൾക്ക് ശേഷമാണ് കീപാഡ് ഫോണുകൾ പോലും വിപണിയിലെത്തിയത്. 2005 ന് ശേഷം സ്മാർട്ട് ഫോണുകളും എത്തി.