എ.ഐ ഉപയോഗിച്ച് വാര്‍ത്ത അവതാരകയെ സൃഷ്ടിച്ച് കുവൈറ്റ് മാധ്യമം
കുവൈറ്റ് സിറ്റി: നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് വാര്‍ത്ത അവതാരകയെ സൃഷ്ടിച്ച് കുവൈറ്റ് മാധ്യമം. കുവൈത്ത് ടൈംസാണ് നിര്‍മിത ബുദ്ധിയിലൂടെ 'ഫെദ'യെന്ന വാര്‍ത്താ അവതാരകയെ സൃഷ്ടിച്ചത്.
കുവൈത്ത് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഫെദ പ്രത്യക്ഷപ്പെട്ടത്. നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെദയെന്ന് കുവൈത്ത് ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുള്ള ബോഫ്ടെയിന്‍ പറഞ്ഞു. 2018ല്‍ ചൈനയും നിർമിതബുദ്ധി ഉപയോഗിച്ച് വാര്‍ത്ത അവതാരകയെ സൃഷ്ടിച്ചിരുന്നു.