മലയാളി യുവാവ് ഹൈദരാബാദിൽ അന്തരിച്ചു
കാക്കൂർ കള്ളാട്ടുകുഴിയിൽ കെ.യു ഐസക്കിൻ്റെ(ഇന്ത്യൻ നേവി, ഹൈദരബാദ്) മകൻ നിധിൻ ഐസക്ക് (24) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കാക്കൂർ കള്ളാട്ടുകുഴിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പളളിയിൽ.
മാതാവ് ലിസി പാമ്പാക്കുട കൈനി പൂവത്തും തൊട്ടിയിൽ കുടുംബാംഗമാണ്. ഇൻഡ്യൻ നേവി ലെഫ്റ്റനൻ്റ് കമാൻഡർ അശ്വിൻ സഹോദരനാണ്.