മെയ് 19ന് നീരജ റിലീസ് ചെയ്യും
ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നീരജ മെയ് പത്തൊമ്പതിനു റിലീസ് ചെയ്യും. രാജേഷ് കെ രാമന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വ്വഹിക്കുന്നു.