അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ചു; ആരാധകനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ
മുംബൈ: അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളി മാറ്റി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തള്ളി മാറ്റി ഷാരൂഖ് ഖാൻ കടന്നു പോയത്. ഷാരൂഖ് ഖാനെ കാണുന്നതിനായി നിരവധി ആരാധകരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നത്. വിമാനത്താവളത്തിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.