ദേശീയ ഡെങ്കി ദിനം 2023 ഉദ്ഘാടനവും ബോധവതക്കരണ സെമിനാറും റാലിയും നടത്തി
ഇളംദേശം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കുടുംബരോഗ്യകേന്ദ്രം ഇളംദേശത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കി ദിനം 2023 ജില്ലാതല ഉദ്ഘടനം നടത്തി. ഇതോടൊപ്പം ബോധവതക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു. പന്നിമറ്റത്ത് വച്ച് ചേർന്ന പരിപാടിയുടെ ഉദ്ഘടനം വെള്ളിയാമറ്റം ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു.
ഡിസ്ട്രിക് സർവിലൻസ് ഓഫീസർ ഡോ. സാം.വി.ജോൺ ആധ്യക്ഷത വഹിച്ചു. കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനി മോഹൻ സ്വാഗതം ആശംസിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് റ്റി.എച്ച് സുലൈമാൻ, മുട്ടം ഹെൽത്ത് സൂപ്പർവൈസർ പി.കെ ഷാജി എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.
ഇളംദേശം കുടുംബരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരായ ജിനേഷ് കെ വിജയൻ, ഷമീന എ, ഹസീന കെ.എ, രാഖി രവീന്ദ്രൻ, അമ്മിണി റ്റി.എസ്, പുഷ്പമ്മ, ശുഭ പി.എ, ലേഖ മോൾ കെ.കെ, സജിത യു എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. ആരോഗ്യരവർത്തകർ, ജനപ്രധിനിതികൾ, ആശാവർക്കേഴ്സ്, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇളംദേശം ഹെൽത്ത് ഇൻസ്പെക്ടർ മനോജ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. പന്നിമാറ്റം ടൗണിൽ നടത്തിയ ബോധവതക്കരണ റാലിയോടെ പരുപാടി സമാപിച്ചു.