ഐ.എൻ.എസ്.എയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദനസദസ്സ് സംഘടിപ്പിച്ചു
തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സിന്റെ ആഭിമുഖ്യത്തിൽ ഖസാക്കിന്റെ ഇതിഹാസമെന്ന കൃതിയുടെ പുസ്തകാസ്വാദനവും ചർച്ചയും തൊടുപുഴ സോക്കർ സ്കൂൾ ഹാളിൽ വച്ച് നടന്നു. പ്രഭാഷകയും സാംസ്കാരിക പ്രവർത്തകയുമായ മിനി റെജി വിഷയാവതരണം നടത്തി.
പുസ്തകാസ്വാദന സദസ്സിൽ ജില്ലാ പ്രസിഡൻറ് രാജൻ തെക്കുംഭാഗം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും തിരകഥാകൃത്തുമായ സജിതാ ഭാസ്കർ, ജില്ലാ ട്രഷററും കവിയുമായ രമ പി.നായർ, എഴുത്തുകാരൻ വിൽസൺ ജോൺ, ശശികല സുരേഷ്, സൂര്യഗായത്രി എന്നിവർ സംസാരിച്ചു.