പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചു
മലപ്പുറം: പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കറുടെ ചേമ്പറിലെത്തി രാവിലെ 9.30 ഓടെ അൻവർ രാജിക്കത്ത് നൽകി. തൃണമൂൽ കോൺഗ്രസിൽ ചേർന്ന സാഹചര്യത്തിൽ അൻവർ അയോഗ്യത നേരിടേണ്ടി വന്നേക്കുമെന്ന സാധ്യത മുൻ നിർത്തിയാണ് രാജി. സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്ന് ജയിച്ചത്.
കാലാവധി ഒന്നര വർഷം കൂടി ബാക്കി നിൽക്കെയാണ് അൻവറിന്റെ രാജി. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ കോർഡിനേറ്ററായി തുടരാനാണ് നിലവിൽ അൻവറിന്റെ നീക്കം.