രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണിറോസ്
തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചെന്നാണ് പരാതി. വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി.
താനും കുടുംബവും കടന്ന് പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. താൻ ബോബി ചെമ്മണ്ണൂരിനെതിരേ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതു ബോധം തൻറെ നേർക്ക് തിരിക്കുക എന്ന ഉദ്ദ്യേശത്തോടെ സൈബറിടങ്ങളിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നതെന്നും രാഹുൽ മാപ്പർഹിക്കുന്നില്ലെന്നും ഹണി റോസ് ഫെയ്സ് ബുക്കിൽ കുറിച്ചു.