അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തി
തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ അശോകൻ വധക്കേസിൽ എട്ട് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ മറ്റ് എട്ട് പേരെ വെറുതെ വിടുകയും ചെയ്തു. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെടുന്നത്. 19 പ്രതികളുള്ള കേസിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തു. മുഖ്യപ്രതി ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.