ഇടുക്കി ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു
ഇടുക്കി: ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങൾ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടന്നു.
അക്വാറ്റിക് മത്സരങ്ങളുടെ ഉത്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു നിർവ്വഹിച്ചു. ജില്ലാതലത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, ഗ്രാമപഞ്ചായത്ത് അംഗം പോൾസൺ മാത്യു, കേരള അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബേബി വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.