സന്ധ്യ ശിവിർ കർഷക സംഗമം നടത്തി
ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിനൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം പഞ്ചായത്ത് 2ആം വാർഡ് വെള്ളക്കയം കമ്മ്യൂണിറ്റി ഹാളിൽ സന്ധ്യ ശിവിർ കർഷക സംഗമം സംഘടിപ്പിച്ചു. സംഗമം എസ്.ബി.ഐ ഇടുക്കി റിജിനൽ മാനേജർ സാബു എം.ആർ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിലെ കർഷകരുടെ പ്രശനങ്ങൾ നേരിട്ട് മനസിലാക്കി അവർക്കാവിശമായ വായ്പകൾ, സബ്സിഡികൾ, ഇൻഷുറൻസ് പരിരക്ഷ ഇതര ബാങ്കിംഗ് സേവനങ്ങൾ മുതലായവ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയുടെ ഭാഗമായി നടത്തിയ സന്ധ്യ ശിവിർ കർഷക സംഗമത്തിൽ നിരവധിപേർ പങ്കെടുത്തു.
വിവിധ ബാങ്കിങ്ങ് സേവനങ്ങളെ കുറിച്ചു ആർ.ബി.ഒ ഉദ്യോഗസ്ഥരായ സനുമോൻ വി.എസ്, ശ്രീകാന്ത് കെ.എസ്, ചിന്നു ആൻഡ്രൂസ്, സുരേഷ് എ.ആർ എന്നിവർ ക്ലാസുകൾ നയിച്ചു. ചീഫ് മാനേജർ ഫിനാൻഷ്യൽ ഇൻക്ല്യൂഷൻ എലിസ്ബത് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ആർ.പി.എസ് പ്രസിഡന്റ് സരസമ്മ ശ്രീധരൻ, വാർഡ് മെമ്പർ വിഷ്ണു കെ ചന്ദ്രൻ, ഊര് മൂപ്പൻ രാമകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു.
തുടർന്ന് മികച്ച പുരുഷ - വനിതാ കർഷകർക്ക് ആദരവും മുള്ളിരിങ്ങാട് നിന്നും സ്പെഷ്യൽ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിതികരിക്കാൻ യോഗ്യത നേടിയ പ്രതിഭകളായ ഹരിച്ചന്ദന, ടിനു മോൻസി തുടങ്ങിയവർക്ക് പ്രേത്യേക പുരസ്കാരവും സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണ വിതരണവും നടന്നു. ചടങ്ങിൽ ചീഫ് മാനേജർ സനു മോൻ വി.എസ് കൃതഞ്ഞത അറിയിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.