ഭിന്നശേഷിക്കാർക്ക് പെട്ടിക്കട വിതരണം ചെയ്ത് കവളങ്ങാട് ഗ്രാമപഞ്ചായത്ത്
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് പെട്ടിക്കടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 പേർക്കാണ് അറുപതിനായിരം രൂപയുടെ ഒരോ പെട്ടിക്കടകൾ നൽകിയത്. 360000 രൂപ ഇതിനായി പഞ്ചായത്ത് വകയിരുത്തി.
അവശത അനുഭവിക്കുന്നവരെ ചേർത്തു നിറുത്തി അവർക്ക് ചെറിയ വരുമാന മാർഗം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഗ്രാമപഞ്ചായത് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് ജമീല ഷംസുദ്ധീൻ, ഹരിത കർമ്മ സേന സെക്രട്ടറി രശ്മി കൃഷ്ണകുമാർ, സി.ഡി.എസ് മെമ്പർ സുമി സിജോ തുടങ്ങിയവർ സംസാരിച്ചു.