ഇടവെട്ടി സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി, പരിസിഥിതി ദിനാചരണത്തിൻൻ്റെ ബാഗമായി വൃക്ഷത്തൈകളും നട്ടു
ഇടവെട്ടി: സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവാഘോഷവും ലോക പരിസിഥിതി ദിനാചരണവും സംഘടിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജീവ് അധ്യക്ഷത വഹിച്ചു.
പുതിയ അധ്യന വർഷത്തിൽ കുട്ടികളെ മധുരം നൽകിയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. തുടർന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. സെക്രട്ടറി സജീവിന്റെ നേതൃത്വത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് തൈകൾ നട്ടത്.
സ്കൂളില മുതിർന്ന അധ്യാപിക ബിനി റ്റി.കെ, ഡ്രിൽ മാസ്റ്റർ ജയസൂര്യ, വൈസ് പ്രസിഡന്റ് അരവിന്ദ്, പി.റ്റി.എ അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പ്രധാന അധ്യാപിക മിനി ശ്രീകുമാർ സ്വാഗതവും ജൂബി സുധീർ കൃതജ്ഞതയും പറഞ്ഞു.