മുട്ടം കോടതി പരിസരത്ത് കച്ചേരി തോട്ടം ആരംഭിച്ചു
മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോടതി ജീവനക്കാരുടെ ഗാർഡൻ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന കച്ചേരി തോട്ടം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കോടതി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ് ശശികുമാറിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള തൈകൾ നട്ടു.
കൂടാതെ കോടതിയിലെ ഓഫീസർമാർ, ജീവനക്കാർ എന്നിവർക്ക് ഫലവൃഷതൈകൾ വിതരണവും ചെയ്തു. ഫസ്റ്റ് അഡീഷണൽ ഡിസ്റ്റിക് ആന്റ് സെഷൻസ് ജഡ്ജ് നിക്സൺ എം ജോസഫ്, അഡിഷണൽ ഡിസ്റ്റിക് ജഡ്ജ് ഹരികുമാർ കെ.എൻ, അഡിഷണൽ ഡിസ്ട്രിക് ജഡ്ജ് മഹേഷ് ജി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസന്ന,ഇടുക്കി ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാനവാസ് എ, തൊടുപുഴ സബ് ജഡ്ജ് ദേവൻ കെ മേനോൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോൾ പി.കെ, തൊടുപുഴ മുൻസിഫ് മജിസ്ട്രേറ്റ് നിമിഷ അരുൺ, കോടതി ജീവനക്കാർ, ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഷാജി കുര്യയൻ, അഡ്വക്കേറ്റ് ക്ലർക്ക് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.