ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി വെള്ളിയാമറ്റം സി.കെ.വി ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നതിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനം; എം.പി ഡീൻ കുര്യാക്കോസ്
വെള്ളിയാമറ്റം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി വെള്ളിയാമറ്റം സി.കെ.വി ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നതിൽ നാടിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമുണ്ടെന്ന് ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ്. സ്കൂൾ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ ഡോ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉന്നത വിജയം നേടിയ സ്കൂളിനെ എം.പി അനുമോദിച്ചു. പത്താം ക്ലാസ്, പ്ലസ് ടു വിജയം കൈവരിച്ചവർക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദു ബിജു അവാർഡ് നൽകി. സ്കൂൾ മാനേജർ ഫാ. മാത്യു മഠത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ എം.ജെ ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസി മോൾ മാത്യു ഗ്രാമപഞ്ചായത്ത് മെമ്പർ ഷേർളി എം സിറിയക്, പി.ടി.എ പ്രസിഡൻറ് പ്രിൻസ് പി ആന്റോ, എം.പി.ടി.എ പ്രസിഡൻറ് അജിതകുമാരി എന്നിവർ ആശംസകൾ നേർന്നു. അവാർഡ് ജേതാക്കൾക്ക് വേണ്ടി കുമാരി അന്നമരിയ പ്രിൻസ് മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ ചന്ദ്രബോസ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ്. ജെസ്സി ജോസഫ് നന്ദിയും അർപ്പിച്ചു.