അഞ്ചക്കുളം ദേവസ്വം അന്നദാന മണ്ഡപം ഭക്തർക്കായി തുറന്നു
കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിനോട് ചേർന്ന് ക്ഷേത്രദേവസ്വം നിർമ്മാണം പൂർത്തിയാക്കിയ അന്നദാനമണ്ഡപത്തിൻ്റെ ഉദ്ഘാടനം നടന്നു. ക്ഷേത്ര പൂജകൾക്ക് ശേഷം നടന്ന ചടങ്ങിൽ ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രികൾ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അഞ്ചക്കുളം ദേവസ്വം പ്രസിഡൻ്റ് ജയൻ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ആർ രവീന്ദ്രനാഥൻ, വൈ.പ്രസിഡൻ്റ് എം.വി.സജി, ജോ.സെക്രട്ടറി ഷിജു ബേബി കുന്നേൽ, കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ബാബു, വാർഡ് മെമ്പർ ഷേർലി ആൻറണി, മുൻ പഞ്ചായത്ത് വൈ. പ്രസി. രമ്യമനു,ഭരണ സമിതിയംഗങ്ങളായ പി.ബി.സജീവ്, പി.ബി.സെൻ, പി.എൻ.സന്തോഷ്, സുരേഷ് പാറയ്ക്കൽ, സുധാമണി ഷാജി, ജിഷ്ണു സന്തോഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചക്കുളം ദേവസ്വം നടത്തുന്ന ഭക്തജനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ആരംഭമെന്ന നിലയിൽ ആദ്യപടിയായിട്ടാണ് അന്നദാന മണ്ഡപം നിർമ്മിച്ചു സമർപ്പിച്ചത്.