മണിപ്പുർ അക്രമം; കേന്ദ്രസർക്കാർ നോക്കുകുത്തിയായെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ
മൂവാറ്റുപുഴ: ഒന്നരമാസമായി മണിപ്പുരിൽ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്താതെ കേന്ദ്രസർക്കാർ നോക്കുകുത്തിയായി അധപതിച്ചുവെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയാതെ സംസ്ഥാന സർക്കാർ അമ്പേ പരാജയപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ ഇടപെടേണ്ട കേന്ദ്ര സർക്കാർ ഇപ്പോൾ പാലിക്കുന്ന നിസംഗത ആശങ്കാജനകമാണ്.
രാജ്യത്തെ പൗരന്മാർ ഭീകരമായി കൊല ചെയ്യപ്പെടുകയും ആരാധനാലയങ്ങളും സ്കൂളുകളും തകർക്കപ്പെടുകയും ചെയ്തിട്ടും നിശബ്ദത പാലിക്കുന്ന സർക്കാർ നയം സംശയാസ്പദമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ആക്രമണത്തിന് ഇരയായവർക്കും തകർക്കപ്പെട്ട സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാകണമെന്നും യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിലുള്ള രൂപത സന്ദർശന പരിപാടിയുടെ ഭാഗമായി കോതമംഗലം രൂപതയിൽ സംഘടിപ്പിച്ച യൂത്ത് കൗൺസിൽ നേതൃസമ്മേളനമാണ് മണിപ്പുർ സംഭവത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.ഗ്ലോബൽ കൺവീനർ ട്രീസ ലിസ് അധ്യക്ഷയായ നേതൃസമ്മേളനം രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.
യൂത്ത് കൗൺസിൽ ഗ്ലോബൽ യോഗത്തിൽ യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ മുഖ്യപ്രഭാഷണവും ഗ്ലോബൽ കോർഡിനേറ്റ ർ ജോയിസ് മേരിആന്റണി വിഷയാവതരണവും നടത്തി.
മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങ ൾ സന്ദർശിക്കുകയും പ്രശ്നപരിഹാരത്തിന് ഇടപെടുകയും ചെയ്ത ഡീൻ കുര്യാ ക്കോസ് എംപിയെ യൂത്ത് കൗൺസിലിന്റെ യും കെസിവൈഎം കോതമംഗലം രൂപത യുടെയും നേതൃത്വത്തിൽ ആദരിച്ചു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോസുകുട്ടി ഒഴുകയിൽ, കോതമംഗലം രൂപത ജനറൽ സെക്രട്ടറി ജോൺ മുണ്ടങ്കാവിൽ, യൂത്ത് കൗൺസിൽ കോതമംഗലം രൂപത ജനറൽ കോർഡിനേ റ്റർ ഷൈജു ഇഞ്ചക്കൽ, കോർഡിനേറ്റർമാരായ അബി കാഞ്ഞിരപ്പാറ, കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ, ഡയറക്ടർ ഫാ.സാലസ് വള്ളോപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജ് പീച്ചാനിക്കുന്നേൽ, ആനിമേറ്റർ സി. സ്റ്റെല്ല ജനറൽ സെക്രട്ടറി ഹെൽഗ ഷിബു എന്നിവർ പ്രസംഗിച്ചു. യൂത്ത് കൗൺസിൽ രൂപതാ കോർഡിനേറ്റർമാരാ യ അരുൺ ജോസഫ്, ഷിനോ ജിൻസൺ, പോൾ മാളിയേക്കൽ, അലൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.