കോക്കോണിക്സ് തിരിച്ചുവരവിന് ഒരുങ്ങുന്നു
തിരുവനന്തപുരം: കോക്കോണിക്സെന്ന കേരളത്തിൻറെ സ്വന്തം ലാപ്ടോപ്പ് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഉത്പന്ന നിര അടുത്തുതന്നെ പുതിയ നാല് മോഡലുകളുമായി വിപുലീകരിക്കാനാണ് നീക്കം. ധനമന്ത്രി പി.രാജീവ് പറയുന്നത് ജൂലൈ മാസത്തിൽ തന്നെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പദ്ധതിയിട്ടു എന്നാണ്.
കെലട്രോണിൻറെ പേരിൽ ആയിരിക്കും പുതുതായി ഇറങ്ങുന്ന മോഡലുകളിൽ രണ്ടെണ്ണം വിപണിയിൽ എത്തുക. 12,500 ലാപ്ടോപ്പുകളാണ് 2019ൽ ഉത്പാദനം ആരംഭിച്ച ശേഷം ഇതുവരെ കോക്കോണിക്സ് വിറ്റിരിക്കുന്നത്. കോക്കോണിക്സ് ഏഴു മോഡലുകളിലായിരുന്നു മുമ്പ് ഇറങ്ങിയത്.
ഇപ്പോൾ എത്തുന്നത് പുതിയ നാല് മോഡലുകളും. ബി.എ.എസ് സർട്ടിഫിക്കറ്റ് കോക്കോണിക്സിൻറെ എല്ലാ ലാപ്ടോപ്പ് മോഡലിനും ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ലാപ്ടോപ്പ് ഒരു വർഷം നിർമ്മിക്കുക എന്നതാണ് കോക്കോണിക്സിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.