ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യ ദിവസം ഓഗസ്റ്റ് 24, ചന്ദ്രയാൻ 3 വിക്ഷേപണം 14ലേക്ക് മാറ്റാൻ സാധ്യത
തിരുവനന്തപുരം: ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റിയേക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് വിക്ഷേപണ തീയതി ഒരു ദിവസത്തേക്കു കൂടി വൈകിച്ചത്.
ഇസ്റോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാഹചര്യം അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങുക ഓഗസ്റ്റ് 23 ആയിരുന്നു.
ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്ഷേപ വാഹനമായ എൽ.വി.എം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ വിക്ഷേപ വാഹനം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി.