ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞർ
തിരുപ്പതി: ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഇസ്രോയിലെ ശാസ്ത്രജ്ഞരുടെ സംഘം.
ചന്ദ്രയാൻ 3യുടെ ചെറു പതിപ്പുമായാണ് ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയത്. മൂന്നും സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഇസ്രോ സംഘം തിരുപ്പതിയിലെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വ്യാഴാഴ്ച്ച രാവിലെ ഇസ്രൊ സംഘം ദർശനത്തിനെത്തിയതായി തിരുപ്പതി ദേവസ്വം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിമാരും കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിയും അതേ ദിവസത്തിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നുവെന്നും ദേവസ്വം വ്യക്തമാക്കി.