പുത്തേട്ടുപടവിൽ പി.ഒ.ജോസഫ്(ഡി.ഡി.സാർ) നിര്യാതനായി
നെയ്യശ്ശേരി: പുത്തേട്ടുപടവിൽ(പാറക്കൽ) റിട്ട. കായിക അധ്യാപകൻ പി.ഒ.ജോസഫ്(ഡി.ഡി.സാർ-90) നിര്യാതനായി. സംസ്കാരം 6/8/2023 ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പരേതയായ ലില്ലിക്കുട്ടി. പാലാ രാമപുരം മണിമല കുടുംബാഗം. മക്കൾ: ഡോ.ഡാർലി ജോസ് ഷൂസാവിക്, ലൗലി ജോയി, ഷിബു ജോസ്(ജോബി), മിനിമോൾ ജോസ്(റിട്ട .അദ്ധ്യാപിക ,തിരുവനന്തപുരം), ഡോ.ഡയാന ലില്ലി ജോസ്. മരുമക്കൾ: ഡോ.ഫ്രൂഡോ ഷൂസാവിക്(നോർവേ), ജോയ് വർഗീസ്(ബാല്യപാടത്ത്, മുവാറ്റുപുഴ), സൽജി ഇമ്മാനുവൽ,കരിമ്പാനിയിൽ ,നെയ്യശ്ശേരി (ഹെഡ്മിസ്ട്രസ് , വി.ജെ യു.പി.എസ്, ചാലാശ്ശേരി ), ബാബു ജേക്കബ്.സി.എ(ന്യൂയോർക്ക്). ഭൗതിക ശരീരം 05 / 08 / 2023 ശനി വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.