ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി
ബാംഗ്ലൂർ: രാജ്യത്തിൻറെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൻറെ 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താതൃതിയിലുള്ള ഭ്രമണപഥത്തിലെത്തിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ഇതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. ഇതിൻറെ അടുത്ത ഘട്ടം നാളെ രാവിലെ 8.30നാണ്. അതോടെ പേടകം ചന്ദ്രനിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും.
അതിനു ശേഷം ലാൻർ പ്രോപ്പൾസൺ മോഡ്യൂളിൽ നിന്ന് വേർപ്പെട്ട് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യും. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ തുടർന്നത്.