കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് അന്തരിച്ചു
കുവൈത്ത്: ഗൾഫ് രാജ്യമായ കുവൈത്തിൻറെ അമീറായ(രാജാവ്) കുവൈത്ത് അമീർ അന്തരിച്ചു. കുവൈത്തിൻറെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ സബാഹാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2020ൽ കുവൈത്ത് അമീർ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യ കാരണങ്ങളാൽ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്.
കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങൾ നോക്കുന്നത്. നേരത്തെ ചികിൽസയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയിൽ പോയിരുന്നു. ശൈഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീർ ആയി ചുമതലയേറ്റത്.