മണി ഹെയ്സ്റ്റ് സ്പിൻ ഓഫ് സീരീസ് നെറ്റ്ഫ്ലിക്സിൽ 29ന്
സ്പെയിൻ: ശ്രദ്ധേയമായ സ്പാനിഷ് സീരീസ് മണി ഹെയ്സ്റ്റിലെ കഥാപാത്രം ബെർലിനെ ആധാരമാക്കിയുള്ള സ്പിൻ ഓഫ് സീരീസ് ബെർലിൻ ഒമ്പതിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
സീരീസിന്റെ ടീസറും ട്രെയിലറും മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്(ലാ കാസ ഡെൽ പപ്പേൽ).
ബാങ്ക് കൊള്ളയെ ആധാരമാക്കിയുള്ള സീരീസിലെ ബെർലിനെന്ന കഥാപാത്രവും ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ആന്ദ്രേ ഫൊണലോസെന്ന ബെർലിന്റെ ഭൂതകാല ജീവിതമാണ് സ്പിൻ ഓഫിൽ അവതരിപ്പിക്കുന്നത്.
പെഡ്രോ അലോൺസോയാണ് ബെർലിനായി എത്തുന്നത്. മണി ഹെയ്സ്റ്റിലെ പൊലീസ് കഥാപാത്രങ്ങളായ റക്വേലും അലീസ്യയും സ്പിൻ ഓഫിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.