ഐ.എസ്.ആർ.ഒയുടെ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണം; ന്യൂ ഇയറിൽ ഉയർന്നു പൊങ്ങി പി.എസ്.എൽ.വി സി58
ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി58. രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു.
ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒയും ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന.
ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.