ജൈവ കൃഷിപാഠവുമായി അമൃത കോളേജ് വിദ്യാർത്ഥികൾ
കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.
ഭാഗമായി കർഷകർക്ക് മണ്ണിര കംമ്പോസ്റ്റ് നിർമിച്ചു കൊടുക്കുകയും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്തു.
ജൈവ കൃഷിക്ക് ഏറ്റവും ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഇത് മിക്കവാറും എല്ലാത്തരം വിളകൾക്കും ഉപയോഗിക്കുന്നുണ്ട്. ഈ വളത്തിന്റെ നിർമ്മാണത്തിൽ ലഭിക്കുന്ന മറ്റൊരു വളമാണ് വെർമി വാഷ്.
ഇതും നല്ല വളമാണ്. സാധാരണയായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഒരു സംഭരണിയിൽ അഴുകുന്ന ജൈവവസ്തുക്കൾ ഇട്ട് അതിൽ മണ്ണിരകളെ നിക്ഷേപിച്ചാണ്.
ജൈവ കൃഷി കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ സ്വീകരിക്കാവുന്ന മാർഗം ആണ് ഇത്. കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ പരിപാടിക്ക് നേതൃത്വം നൽകി.