ദമ്മാമിൽ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു
തിരൂർ: സൗദി അറേബ്യയിലെ ദമ്മാമിൽ നമസ്കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.
പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീറാണ്(40) മരിച്ചത്. നേരത്തെ ദുബായിൽ ജോലി ചെയ്തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത്.
മയ്യിത്ത് സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ: സിയാദ്, ആയിഷ.