സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ്.എം.സി.എ കുവൈറ്റിന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ സീറോ മലബാർ സഭാ മക്കളുടെ ഏറ്റവും വലിയ സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ 29 മത്തെ ഭരണസമിതി നിലവിൽ വന്നു.
അബ്ബാസിയയിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് സംഘടനയുടെ പ്രസിഡന്റ് ആയി ഡെന്നി തോമസ് കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറിയായി ജോർജ് ജോസഫ് വാക്യത്തിനാൽ,ട്രഷറർ ആയി ഫ്രാൻസിസ് പോൾ കോയിക്കകുടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
അതോടൊപ്പം വിവിധ മേഖലകളുടെ കൺവീനർ മാരായി സിജോ മാത്യു ആലോലിച്ചാലിൽ(അബ്ബാസിയ), ഫ്രാൻസിസ് പോൾ മാളിയേക്കൽ(സിറ്റി ഫർവാനിയ), ജോബ് ആന്റണി പുത്തൻവീട്ടിൽ(സാൽമിയ), ജോബി വർഗീസ് തെക്കേടത്ത്(ഫഹഹീൽ) എന്നിവരും അധികാരമേറ്റെടുത്തു.
1995ൽ കുവൈറ്റിൽ സ്ഥാപിതമായ സംഘടനയായ എസ്.എം.സി.എ സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സിയോട് അഫിലിയേറ്റ് ചെയ്ത സംഘടനയാണ്.
കുവൈറ്റിലെ നാല് ഏരിയകളിൽ പ്രവർത്തിക്കുന്ന ഏരിയ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.
വർഷങ്ങളായി നടത്തുന്ന ഭവന നിർമ്മാണ പദ്ധതികളിലൂടെ 800ലധികം വീടുകൾ ഉണ്ടാക്കുവാൻ സംഘടനയ്ക്ക് സാധിച്ചുവെന്നത് വളരെ പ്രശംസനീയമായ കാര്യമാണ്. അതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലും കുവൈറ്റിലുമായി സംഘടന നടത്തി വരുന്നു.