കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെ 31 പേരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും.
രാവിലെ പത്തരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്ത്യോപചാരം അർപ്പിക്കും.
വിമാനത്താവളത്തിൽ നിന്ന് മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ നാട്ടിലെത്തിക്കും. നോർക്കാ നിർദേശ പ്രകാരം കൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ തയ്യാറാണ്.
തീപിടിത്തത്തിൽ 23 മലയാളികൾ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലെത്തിച്ച് ഇവിടെ നിന്നും അതാത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകും.