കുവൈറ്റ് തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി സ്ഥിരീകരിച്ച് കുവൈറ്റിലെ മാധ്യമങ്ങൾ. ഇതൊടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 50 ആയി.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈറ്റിലെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെ 31 പേരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്തരയോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുക.