സിക്ക വൈറസ്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം.
ഗർഭിണികളായ സ്ത്രീകളിൽ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധിക്കണമെന്ന് കേന്ദ്രം പറഞ്ഞു. അണുബാധയേറ്റ ഗർഭിണികളുടെ ഭ്രൂണവളർച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
വൈറസ് ബാധിച്ച ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രത പാലിക്കാൻ കേന്ദ്രം നിർദേശിച്ചത്.
മഹാരാഷ്ട്രയിൽ ഏഴുപേർക്കാണ് സിക്ക സ്ഥിരീകരിച്ചത്. അതിൽ രണ്ടുപേർ ഗർഭിണികളാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കാണമായ ഈഡിസ് കൊതുകുകൾ തന്നെയാണ് സിക്കയും പരത്തുന്നത്.