തലസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ
തിരുവനന്തപുരം: നെയ്യാറ്റിൻ കരയിലെ സ്വകാര്യ സ്ഥാപനത്തിൽ കോളറ വ്യാപിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ എട്ട് പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 21 പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്.