കൊയിലാണ്ടി കോളേജ് സംഘർഷത്തിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു; പ്രിൻസിപ്പലിനോട് വിശദീകരണം തേടി യൂണിവേഴ്സിറ്റി
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ നാല് വിദ്യാർത്ഥികളെ സസ്പെൻസ് ചെയ്ത നടപടിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്കരനോട് വിശദീകരണം തേടി കാലികറ്റ് സർവകലാശാല. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി. സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി വിദ്യാർത്ഥികൾ വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് പരാതി നൽകിയത്.
കഴിഞ്ഞ ആഴ്ചയാണ് എസ്.എഫ്.ഐക്കാരും പ്രിൻസിപ്പിലുമായി സംഘർഷം ഉണ്ടാവുന്നത്. ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്.എഫ്.ഐ മർദിച്ചെന്ന് പ്രിൻസിപ്പലും പ്രിൻസിപ്പൽ മർദിച്ചെന്ന് എസ്.എഫ്.ഐയും പരാതി നൽകിയിരുന്നു.