മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: എച്ച് 1 എൻ 1 ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസയാണ് മരിച്ചത്. 47 വയസായിരുന്നു. പനി ബാധിച്ച് കുന്നകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. പൊന്നാനി മേഖലയിൽ വ്യാപകമായി പകർച്ചവ്യാധികൾ പടരുകയാണ്. മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പടരുന്നുണ്ട്. ഇന്ന് പൊന്നായിൽ മൂന്ന് പേർക്ക് മലമ്പനി ബാധിച്ചിരുന്നു.