അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്
ബാംഗ്ലൂർ: ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴാം ദിവസം. അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഞ്ജിത് പ്രതികരിച്ചു.
സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാർ സംവിധാനം എത്താത്തത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്നും സഹോദരി പറഞ്ഞു.