ഡ്രോണിൽ ബാറ്ററി ഇല്ലാത്തതിനാൽ അർജുനെ തിരയാൻ ബൂം മണ്ണുമാന്തി യന്ത്രം
അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ബൂം ലെങ്ത് മണ്ണ് മാന്തിയന്ത്രം എത്തിക്കും. അറുപത് അടി താഴ്ചയിൽ വരെ തെരച്ചിൽ നടത്താൻ ഈ യന്ത്രം കൊണ്ട് സാധിക്കും.
ബൂം യന്ത്രവുമായി വരുന്ന വാഹനത്തിന് തകരാർ സംഭവിച്ചതിനാലാണ് യന്ത്രം എത്താൻ വൈകുന്നത്. ബുധനാഴ്ച ഉച്ചയോടെ യന്ത്രമെത്തിയേക്കുമെന്നാണ് കരുതുന്നത്.
ഡ്രോൺ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ അതും സാധ്യമായിട്ടില്ല. ഡ്രോണിന്റെ ബാറ്ററി രാജധാനി എക്സ്പ്രസിലാണ് കൊണ്ടു വരുന്നത്.
വ്യാഴാഴ്ച ഉച്ചയോടെയേ ബാറ്ററി ലഭിക്കുകയുള്ളൂ. പൂർണമായ ആധൂനിക സജ്ജീകരണങ്ങളോടെയുള്ള തെരച്ചിലിന് വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരും.