അർജുന്റെ ട്രക്ക് നദിക്കടിയിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി
അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. ഗംഗാവാലി പുഴയിൽ നടത്തിയ തെരച്ചിലിനിടെ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡ സ്ഥിരീകരിച്ചു. ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ തന്നെ ട്രക്ക് കരയിലേക്ക് കയറ്റും. 60 അടി താഴ്ചയിൽ വരെ തെരച്ചിൽ നടത്താൻ കഴിയുന്ന ബൂം മണ്ണു മാന്ത്രി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയിരുന്നത്. കര, നാവിക സേനകൾ ഒരുമിച്ചാണ് തെരച്ചിൽ നടത്തിയത്. മണ്ണിലും വെള്ളത്തിലും ഒരു പോലെ പരിശോധന നടത്താവുന്ന അത്യാധുനിക സജ്ജീകരണങ്ങളോടെ ആണ് തെരച്ചിൽ.