ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മെസിയും ഡി മരിയയും അർജൻറീനയ്ക്കൊപ്പം ഇല്ല
ബ്യൂനസ് അയേഴ്സ്: അർജൻറീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ സൂപ്പർ താരം ലയണൽ മെസി ഇല്ല. പരുക്കേറ്റതാണ് കാരണം.
സെപ്റ്റംബർ അഞ്ചിന് ചിലി, പത്തിന് കൊളംബിയ എന്നീ രാജ്യങ്ങൾക്കെതിരേയാണ് അർജൻറീനയുടെ അടുത്ത മത്സരങ്ങൾ. ഇതിനായി കോച്ച് ലയണൽ സ്കലോണി 18-അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിനിടെ വലതു കാൽക്കുഴയ്ക്കേറ്റ പരുക്കാണ് മെസിക്ക് വിനയായത്. കോപ്പ അമേരിക്കയ്ക്കു ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ഏഞ്ജൽ ഡി മരിയയും ടീമിൽ ഇല്ല. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ 15 പോയിൻറുമായി ലീഡ് ചെയ്യുകയാണ് അർജൻറീന.