രാജ്യത്ത് എം പോക്സ് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ക്ലാസ് 2 എം പോക്സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി.
എന്താണ് മങ്കി പോക്സ് - മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗംനിർമാർജനം ചെയ്ത വസൂരിയുടെ ലക്ഷണവുമായി സാമ്യംആദ്യമായി രോഗം തിരിച്ചറിഞ്ഞത് ഡെൻമാർക്കിൽ കുരങ്ങുകളിൽമനുഷ്യരിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് 1970 ൽരോഗം സാധാരണയായി കണ്ടുവരുന്നത് മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽരോഗം പകരുന്ന രീതിമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരും. അണ്ണാൻ, എലി, കുരങ്ങ് എന്നിവ രോഗവാഹകരാവും.
രോഗം പടരാനുള്ള സാധ്യത - ആറ് മുതൽ 13 ദിവസം വരെയാണ് ഇൻക്യുബേഷൻ കാലം. ചിലപ്പോൾ അഞ്ച് മുതൽ 21 ദിവസം വരെയും ആകാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ട് നിൽക്കും.
രോഗലക്ഷണങ്ങൾ - പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദനപനി വന്ന് ദിവസങ്ങൾക്കുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുംകുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചാൽ സങ്കീർണമാവും.
പ്രതിരോധത്തന് സ്വീകരിക്കേണ്ട മാർഗങ്ങൾ - രോഗലക്ഷണം കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുകമൃഗങ്ങളുമായുള്ള സംസർഗം കുറയ്ക്കുകമാംസാഹാരം നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുകപനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക.