ഐ.എസ്.എല്ലിന് തുടക്കമായി
മുംബൈ: ഐ.എസ്.എൽ 11ആം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി, മോഹൻ ബഗാനെ നേരിടും. വൈകുന്നരേം ഏഴരയ്ക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 13 ടീമുകളാണ് ഈ സീസണിൽ കീരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ് പുതിയ ടീം. ഈ തവണ ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകൻ നിർബന്ധമാണ്. ഞായറാഴ്ച്യാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.