സ്വർണ വില ഇടിഞ്ഞു
കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന്(19/09/2024) പവന് 200 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്ന ശേഷം വില കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണത്തിന്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.